പോലീസ് അനുമതിയില്ലാതെ എസ് പി ഓഫീസിലേക്ക് സംഘപരിവാര്‍ മാര്‍ച്ച്; സംവിധായകന്‍ അലി അക്ബറടക്കം 250 പേര്‍ക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

പോലീസ് അനുമതിയില്ലാതെ എസ് പി ഓഫീസിലേക്ക് സംഘപരിവാര്‍ മാര്‍ച്ച്; സംവിധായകന്‍ അലി അക്ബറടക്കം 250 പേര്‍ക്കെതിരെ കേസ്


കാസര്‍കോട്: കാസര്‍കോട്ടെ പെണ്‍കുട്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടുന്നില്ലെന്നാരോപിച്ച് എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരുള്‍പ്പെടുന്ന ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.സിനിമാസംവിധായകന്‍ അലി അക്ബര്‍, സംഘപരിവാര്‍ പ്രവര്‍ത്തകരായ പി ദിനേശ്, സവിത ടീച്ചര്‍, കൗണ്‍സിലര്‍ ഉമ, സതീശന്‍, ധനഞ്ജയന്‍, മാധവന്‍ മാഷ്, ശോഭ കാളിയങ്ങാട്, യോഗേഷ്, ഉമേശ് കടപ്പുറം, ഉമേശ് ഷെട്ടി, അനന്ദു, ശങ്കര, അശോകന്‍ കുറുവയല്‍, രാധാകൃഷ്ണന്‍, സുകുമാരന്‍ കുതിരപ്പാടി, സമ്പത്ത്, ദിവാകരന്‍ പാറക്കട്ട, മുരളി, മാലതി സുരേശ്, കെ ടി കാമത്ത്, സുമിത്ര നീരാളി തുടങ്ങി 250 ഓളം പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. സംവിധായകന്‍ അലി അക്ബറാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തിരുന്നത്. പോലീസിന്റെ അനുമതിയില്ലാതെയും ഗതാഗതം തടസപ്പെടുത്തിയും മാര്‍ച്ച് നടത്തിയതിനാണ് കേസ്.

Post a Comment

0 Comments