നാട്ടുകാര്‍ക്ക് നേരെ കത്തിവീശി യുവാവിന്റെ പരാക്രമം; പോലീസിന് നേരെയും കയ്യേറ്റം

LATEST UPDATES

6/recent/ticker-posts

നാട്ടുകാര്‍ക്ക് നേരെ കത്തിവീശി യുവാവിന്റെ പരാക്രമം; പോലീസിന് നേരെയും കയ്യേറ്റം


ബദിയടുക്ക; നാട്ടുകാര്‍ക്ക് നേരെ കത്തിവീശി യുവാവിന്റെ പരാക്രമം. വ്യാഴാഴ്ച വൈകിട്ടാണ് ബദിയടുക്ക ടൗണിലെ ജ്വല്ലറിക്ക് സമീപം ഗോളിയടുക്ക പയ്യാലടുക്ക സ്വദേശിയായ യുവാവ് ലഹരിക്കടിമപ്പെട്ട് കത്തിയുമായി പരാക്രമം നടത്തിയത്. സമീപത്തെ കടയില്‍ നിന്ന് ഇളനീര്‍ വെട്ടുന്ന കത്തിയുമായി എത്തിയ യുവാവ് ആളുകള്‍ക്ക് നേരെ കത്തിവീശുകയും ഭീഷണിമുഴക്കുകയും ചെയ്തു. ഒരു സ്ഥാപനത്തിലെ ജീവനക്കാരന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുകയാണെന്നും ഇയാളെ കൊല്ലുമെന്നും യുവാവ് വിളിച്ചുപറയുന്നുണ്ടായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന നാട്ടുകാരും പോലീസുകാരും തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ക്ക് നേരെ യുവാവ് കത്തിവീശി. പിടികൂടാന്‍ ശ്രമിച്ച പോലീസുകാരെ കയ്യേറ്റം ചെയ്തു. വൈകിട്ട് അഞ്ചുമണിക്ക് ആരംഭിച്ച പരാക്രമം ആറുമണിവരെ നീണ്ടുനിന്നു. പിന്നീട് ബദിയടുക്ക സി ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി യുവാവിനെ സാഹസികമായി കീഴ്‌പ്പെടുത്തുകയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കുകയും ചെയ്തു. ലഹരി ഉപയോഗിച്ചതായി തെളിഞ്ഞതോടെ യുവാവിനെ തലശ്ശേരിയിലെ ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments