ബൈക്കില്‍ മദ്യക്കടത്ത്; യുവാവ് അറസ്റ്റില്‍
Friday, February 07, 2020
ബദിയടുക്ക; ബൈക്കില്‍ മദ്യം കടത്തുകയായിരുന്ന യുവാവ് എക്‌സൈസ് പിടിയില്‍. മാര്‍പ്പിനടുക്ക അഗല്‍പ്പാടിയിലെ ഉദയകുമാറിനെ(32)യാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് സമീറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മദ്യക്കടത്ത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം ഗ്വാളിമുഖയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ ഉദയകുമാര്‍ ഓടിച്ചുവരികയായിരുന്ന കെ.എല്‍ 14 ടി2489 നമ്പര്‍ ബജാജ് വി മോട്ടോര്‍ ബൈക്ക് തടഞ്ഞ് പരിശോധിച്ചപ്പോള്‍ 150 മില്ലിയുടെ 40 കുപ്പി കര്‍ണാടകമദ്യം കണ്ടെത്തുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍മാരായ പ്രമോദ്കുമാര്‍, ഗോപി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഫ്‌സല്‍, അരുണ്‍, സജിത്, ഡ്രൈവര്‍ വിജയന്‍ എന്നിവരും മദ്യവേട്ടയില്‍ പങ്കെടുത്തു.
0 Comments