വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; മുന്‍ എബിവിപി നേതാവ് അറസ്റ്റില്‍
Friday, February 07, 2020
ഡല്‍ഹി: ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മുന്‍ എബിവിപി നേതാവ് അറസ്റ്റില്‍. രാഘവേന്ദ്ര മിശ്ര എന്ന ഗവേഷക വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്.
നേരത്തെയും നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ ഇതുമായി ബന്ധപ്പെട്ട് നടപടിയെടുത്തിരുന്നില്ല. രണ്ടാം യോഗി ആദിത്യനാഥ് എന്ന് സ്വയം വിശേഷിപ്പിച്ച നടക്കുന്നയാളാണ് അറസ്റ്റിലായ രാഘവേന്ദ്ര മിശ്ര. ഇയാള്‍ യോഗിയെപ്പോലെ തന്നെ വസ്ത്രധാരണവും പിന്തുടര്‍ന്നിരുന്നു. മിശ്ര സബര്‍മതി ഹോസ്റ്റല്‍ ഭാരവാഹിയായിരുന്നു.
0 Comments