30 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ പെര്‍ള സ്വദേശി അടക്കമുള്ള സംഘം പോലീസ് നിരീക്ഷണത്തില്‍

LATEST UPDATES

6/recent/ticker-posts

30 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ പെര്‍ള സ്വദേശി അടക്കമുള്ള സംഘം പോലീസ് നിരീക്ഷണത്തില്‍



ബദിയടുക്ക: വ്യാപാരിയുടെ വീട് കുത്തിതുറന്ന് 30 പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ പെര്‍ള സ്വദേശി അടക്കമുള്ള സംഘം പോലീസ് നിരീക്ഷണത്തില്‍. പെര്‍ള സ്വദേശി മോഷണക്കേസില്‍ റിമാന്‍ഡല്‍ കഴിഞ്ഞ് ഈയിടെ ജാമ്യത്തിലിറങ്ങിയിരുന്നു. കവര്‍ച്ച നടന്ന വീട്ടില്‍ നിന്ന് ലഭിച്ച 29 വിരലടയാളങ്ങളില്‍ അഞ്ചെണ്ണം മോഷണക്കേസില്‍ പ്രതികളായവരുടേതാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പെര്‍ള സ്വദേശി അടക്കമുള്ള സംഘത്തിനെതിരെയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
ബദിയടുക്ക ടൗണിലെ അക്ഷയ ഫാന്‍സി കടയുടമ ശ്രീനിവാസ റാവുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവ സമയത്ത് ശ്രീനിവാസ റാവുവും കുടുംബവും കൊല്‍ക്കത്തയിലായിരുന്നു. വീട്ടിനകത്തുണ്ടായിരുന്ന 80 പവന്‍ സ്വര്‍ണാഭരണങ്ങളില്‍ 30 പവനാണ് മോഷണം പോയതെന്ന് പോലീസ് സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു.

Post a Comment

0 Comments