ക്രിക്കറ്റ് ദൈവത്തിന് കായിക ഓസ്കർ; ലോറിയസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം

LATEST UPDATES

6/recent/ticker-posts

ക്രിക്കറ്റ് ദൈവത്തിന് കായിക ഓസ്കർ; ലോറിയസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം



കായികലോകത്തെ പരമോന്നത പുരസ്കാരം ക്രിക്കറ്റ് ദൈവത്തിലൂടെ ആദ്യമായി ഇന്ത്യയിലേക്ക്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായികമുഹൂര്‍ത്തത്തിനുള്ള പുരസ്കാര വോട്ടെടുപ്പില്‍ ക്രിക്കറ്റ് ഇതിഹാസത്തിന് എതിരുണ്ടായില്ല.

2011 ലോകകപ്പിന് വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി സഹതാരങ്ങള്‍ വാങ്കഡെ വലംവച്ച നിമിഷമാണ് അവിസ്മരണീയ മുഹൂര്‍ത്തമായി കായിക ലോകം തിരഞ്ഞെടുത്തത്. പുരസ്കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് സ്റ്റീവ് വോയിൽ നിന്ന്പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് സച്ചിന്‍ പറഞ്ഞു. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ലോറിയസ് പുരസ്കാരം നേടുന്നത്.

അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ് മികച്ച വനിത താരമായപ്പോള്‍ ലയണല്‍ മെസിയും ലൂയിസ് ഹാമിള്‍ട്ടനും മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം പങ്കിട്ടു. ദക്ഷിണാഫ്രിക്കൻ പുരുഷ റഗ്ബി ടീമിനാണ് മികച്ച ടീമിനുള്ള പുരസ്കാരം.  

Post a Comment

0 Comments