അതിഞ്ഞാലിൽ വൃക്ക രോഗനിർണ്ണയ ക്യാമ്പ് 21ന്

അതിഞ്ഞാലിൽ വൃക്ക രോഗനിർണ്ണയ ക്യാമ്പ് 21ന്



കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സമൂഹത്തിൽ ജവർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗ - കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് ഫെബ്രുവരി 21 ന് വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ ഒമ്പത് മണി വരെ അതിഞ്ഞാലിലെ അജാനൂർ ഗവൺമെൻറ് മാപ്പിള എൽ പി സ്കൂളിൽ വെച്ച് നടക്കും. തികച്ചും സൗജന്യമായി നടക്കുന്ന ക്യാമ്പിൽ വെച്ച് രക്ത - മൂത്രപരിശോധനകളും ക്രിയാറ്റിൻ അളവ് പരിശോധനയും നടത്തും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന നൂറ്റിയമ്പത് പേരെ  മാത്രമാണ് ക്യാമ്പിൽ പരിശോദനക്ക് വിധേയമാക്കുക. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതും, ക്യാമ്പ് നടക്കുന്ന വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് തന്നെ ഭക്ഷണ പാനീയങ്ങൾ ഒന്നും കഴിക്കാതെ ക്യാമ്പിൽ എത്തിച്ചേരേണ്ടതുമാണ്. മൂൻ കൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടുന്ന നമ്പറുകൾ 9847080142, 9746951424, 9895075777

Post a Comment

0 Comments