ബുധനാഴ്‌ച, ഫെബ്രുവരി 19, 2020


പനാജി: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തെട്ടുകാരിയാണ് ബലാത്സംഗത്തിനിരയായത്. അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം പനാജിക്കടുത്തുള്ള പോര്‍വോറിമിലെ വനമേഖലയില്‍ നിന്നാണ് കണ്ടെത്തിയത്.

ഒഡീഷ സ്വദേശി രൂപേന്ദ്ര പട്നായിക്കിനു വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും നടക്കുകയാണ്. ഇയാളുടെ സുഹൃത്തായ 16കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ