കിടപ്പുമുറിയില്‍ ഗ്രോബാഗുകളില്‍ കഞ്ചാവുകൃഷി; യുവാവ് അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

കിടപ്പുമുറിയില്‍ ഗ്രോബാഗുകളില്‍ കഞ്ചാവുകൃഷി; യുവാവ് അറസ്റ്റില്‍



കട്ടപ്പന: നിര്‍മാണം നടക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ ഗ്രോബാഗുകളില്‍ കഞ്ചാവുകൃഷി നടത്തിയ യുവാവ് അറസ്റ്റില്‍. കട്ടപ്പന നിര്‍മല സിറ്റി കണ്ണംകുളം വീട്ടില്‍ മനു തോമസിനെ(30)യാണ് കട്ടപ്പന എക്‌സൈസ് സംഘം അറസ്റ്റുചെയ്ത്. ഇയാളുടെ മുറിയില്‍ നിന്ന് ഗ്രോബാഗില്‍ വളര്‍ത്തിയ എട്ട് കഞ്ചാവ് ചെടികളും കണ്ടെടുത്തു.

എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി.ബിനു, പ്രിവന്റീവ് ഓഫീസര്‍ പി.ബി.രാജേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജെയിംസ് മാത്യു, പി.സി.വിജയകുമാര്‍, ജസ്റ്റിന്‍ പി.ജോസഫ്, ഷിജോ അഗസ്റ്റിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

അവിവാഹിതനായ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. പരിസരവാസികള്‍ കഞ്ചാവ് വളര്‍ത്തുന്നത് കാണാതിരിക്കാന്‍ പടുത ഉപയോഗിച്ച് ജനലുകള്‍ മറച്ചിരുന്നു.

പട്രോളിങ്ങിനിടെയാണ് പ്രതിയെക്കുറിച്ച് എക്‌സൈസ് സംഘത്തിന് വിവരം ലഭിക്കുന്നത്. ദിവസങ്ങളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.

Post a Comment

0 Comments