സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പതിനെട്ടുകാരി കസ്റ്റഡിയില്‍; മോഷണം കാമുകനുവേണ്ടിയെന്ന് വെളിപ്പെടുത്തല്‍

LATEST UPDATES

6/recent/ticker-posts

സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പതിനെട്ടുകാരി കസ്റ്റഡിയില്‍; മോഷണം കാമുകനുവേണ്ടിയെന്ന് വെളിപ്പെടുത്തല്‍


കാസര്‍കോട്: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 19.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസുമായി ബന്ധപ്പെട്ട് പതിനെട്ടുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.  കോട്ടിക്കുളം സ്വദേശിനിയായ യുവതിയെയാണ് കാസര്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തത്. അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സുനിലിന്റെ വീട്ടില്‍ നിന്ന് 17ന് രാത്രിയാണ് ആഭരണങ്ങള്‍ മോഷണം പോയത്. സുനിലിന്റെ സഹോദരിമാരുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഇതുസംബന്ധിച്ച് കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. 17ന് രാത്രി ഇവരുടെ അകന്ന ബന്ധുവായ 18 കാരി വീട്ടിലെത്തിയിരുന്നു.  വസ്ത്രം മാറാനുണ്ടെന്ന് പറഞ്ഞ് മോഷണം നടന്ന മുറി യുവതി ഉപയോഗിച്ചിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തന്റെ കാമുകന് വേണ്ടിയാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതെന്നാണ് യുവതി പോലീസില്‍ മൊഴി നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Post a Comment

0 Comments