പ്രതിശ്രുതവരന്റെയും വധുവിന്റെയും ഫോട്ടോയെടുത്ത് ഭീഷണി; യുവാവ് അറസ്റ്റില്‍

പ്രതിശ്രുതവരന്റെയും വധുവിന്റെയും ഫോട്ടോയെടുത്ത് ഭീഷണി; യുവാവ് അറസ്റ്റില്‍



കാസര്‍കോട്: കടല്‍തീരത്തെത്തിയ പ്രതിശ്രുതവരന്റെയും വധുവിന്റെയും  ഫോട്ടോ പകര്‍ത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  മലപ്പുറം സ്വദേശിയും തളങ്കര ബാങ്കോട്ട് താമസക്കാരനുമായ ഷഫീഖി(30)നെയാണ് കാസര്‍കോട് എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  അറസ്റ്റ് ചെയ്തത്. മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ യുവാവും കുമ്പള സ്വദേശിനിയും കഴിഞ്ഞ ദിവസം നെല്ലിക്കുന്ന് കടപ്പുറത്തെത്തിയപ്പോള്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷഫീഖ് ഇതുകാട്ടി ഭീഷണിപ്പെടുത്തുകയും ഇവരുടെ മൊബൈല്‍ നമ്പറുകള്‍ വാങ്ങി പിന്നീട് വിളിച്ച് ശല്യപ്പെടുത്തുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് ഷഫീഖിനെ ഇന്നലെയാണ ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments