ബദിയടുക്ക: പണം വെച്ച് പൊതു സ്ഥലത്ത് ചീട്ടുകളിക്കുകയായിരുന്ന ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക മൂക്കം പാറ മയിര്‍ക്കളയിലെ അബ്ദുല്‍ ലത്തീഫ് (46), ബദിയടുക്കയിലെ ബഷീര്‍ (31), വിദ്യാഗിരിയിലെ ഭരത് രാജ് (19), നെക്രാജെയിലെ അജിത് കുമാര്‍ (28), മൂക്കം പാറയിലെ അഷ്‌റഫ് (30) മുള്ളേരിയയിലെ മനോജ് (27), ബദിയടുക്കയിലെ ദിനേശ് പൈ (59) എന്നിവരെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്ന് 2080 രൂപയും പിടികൂടി.ബുധനാഴ്ച വൈകിട്ട് മൂക്കം പാറയിലെ പൊതു സ്ഥലത്ത് ചീട്ടുകളിക്കുമ്പോഴാണ് സംഘം പിടിയിലായത്.
0 Comments