20 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍; ഓട്ടോ കസ്റ്റഡിയിലെടുത്തു

20 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍; ഓട്ടോ കസ്റ്റഡിയിലെടുത്തു



ബദിയടുക്ക: ബദിയടുക്കയില്‍ സ്ഥിരമായി മദ്യവില്‍പ്പന നടത്തുന്ന  യുവാവ് എക്‌സൈസ് പിടിയിലായി. ബദിയടുക്ക പോലീസ് സ്റ്റേഷന് സമീപം സുമിത്രാ നിലയത്തിലെ അനില്‍ കുമാറിനെ (38) യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വൈകിട്ട് പെര്‍ഡാലകന്യാപ്പാടി റോഡില്‍വെച്ചാണ് അനില്‍കുമാറിനെ 500 മില്ലിയുടെ 20 കുപ്പി വിദേശ മദ്യവുമായി എക്‌സൈസ് സംഘം പിടികൂടിയത്. മദ്യം കടത്തിയ ഓട്ടോറിക്ഷ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അനില്‍ കുമാര്‍ ഓട്ടോറിക്ഷയില്‍ മദ്യം ബദിയടുക്ക ടൗണില്‍ എത്തിച്ച് സ്ഥിരമായി വില്‍പ്പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബദിയടുക്ക ടൗണില്‍ നിന്ന് ഓട്ടോയെ പിന്തുടര്‍ന്ന് മദ്യം പിടികൂടുകയായിരുന്നു.
പ്രിവന്റീവ് ഓഫീസര്‍ സി കെ വി സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജനാര്‍ദനന്‍, പ്രഭാകരന്‍, അനില്‍ കുമാര്‍ എന്നിവരാണ് മദ്യം പിടികൂടിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments