മലപ്പുറത്ത് റാഗിങ് ക്രൂരത; വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി
Saturday, February 22, 2020
മലപ്പുറം: റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി. കുറ്റിപ്പുറം എംഇഎസ് കോളജിലാണ് സംഭവം. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അബ്ദുള്ള യാസിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനത്തിനിരയായത്. ഇയാള്‍ വയനാട് സ്വദേശിയാണ്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫാഹിദ് , മുഹമ്മദ് ആദില്‍, മുഹമ്മദ് നൂര്‍ഷിദ്, ഹഫീസ്, അദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്.ഐ അരവിന്ദാക്ഷന്‍, എ.എസ്.ഐ നെല്‍വിന്‍, സി.പി.ഒ ബിജു, ഷാജി എന്നിവരടങ്ങിയ സംഘമാണ് പരാതിയെത്തുടര്‍ന്ന് പ്രതികളെ പിടികൂടിയത്.
0 Comments