എസ് വൈ എസ് സാന്ത്വനം മുക്കൂട് യൂണിറ്റ് ഓക്സിജൻ കോൺസെൻട്രേറ്റർ നാടിന് സമർപ്പിച്ചു

എസ് വൈ എസ് സാന്ത്വനം മുക്കൂട് യൂണിറ്റ് ഓക്സിജൻ കോൺസെൻട്രേറ്റർ നാടിന് സമർപ്പിച്ചു


മുക്കൂട് : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവശത അനുഭവിക്കുന്ന രോഗികൾക്ക് സാന്ത്വനത്തിൻറെ കുളിർ കാറ്റുമായി എസ് വൈ എസ് സാന്ത്വനം മുക്കൂട് യൂണിറ്റ് . രോഗികൾക്ക് സൗജന്യമായി ഉപയോഗിക്കുന്നതിനു വേണ്ടി വിതരണം ചെയ്യുന്ന ഓക്സിജൻ യൂണിറ്റ് ഇന്നലെ നാട്ടുകാരെ സാക്ഷിയാക്കി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഉദുമ സോൺ പ്രസിഡന്റ് ബി കെ അഹമ്മദ് മുസ്‌ലിയാർ നാടിന് സമർപ്പിച്ചു . ഹസൈനാർ സഖാഫി കുണിയ , ബാഫഖി തങ്ങൾ റിലീഫ് ചെയർമാൻ ഹമീദ് ബാങ്ക് , അബ്ദുൽ മജീദ്, ഗഫൂർ കാരയിൽ സയീദ് സഖാഫി , ഹസൈനാർ സഖാഫി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി . സമൂഹത്തിലെ പാവപ്പെട്ട രോഗികൾക്ക് ആശ്വാസമേകാൻ വേണ്ടിയാണ് എസ് വൈ എസ് സാന്ത്വനം മുക്കൂട് യൂണിറ്റ് ഓക്സിജൻ കോൺസെൻട്രേറ്റർ പദ്ധതി നടപ്പിലാക്കുന്നതെന്നും , അത് വിജയത്തിൽ എത്തിക്കുന്നതിന് വേണ്ടി എല്ലാവരും സഹകരിക്കണം എന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു . ഓക്സിജൻ യൂണിറ്റ് ആവശ്യമുള്ള രോഗികൾ മതിയായ രേഖകളുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം : 9847246267, 9562866044

Post a Comment

0 Comments