കാഞ്ഞങ്ങാട് ഫ്ലീ ഏപ്രിൽ 4 മുതൽ 6 വരെ

കാഞ്ഞങ്ങാട് ഫ്ലീ ഏപ്രിൽ 4 മുതൽ 6 വരെ


കാഞ്ഞങ്ങാട് : കല സാംകാരിക  രംഗത്ത് പുതിയ ചരിത്രം കുറിക്കാനൊരുങ്ങുന്ന  ഫ്ലീ ഏപ്രിൽ 4 മുതല്‍ 6 വരെ കാഞ്ഞങ്ങാട് നടക്കും.

ജില്ലയുടെ തനത് സാംസ്കാരിക തനിമയും വൈവിധ്യമായ സവിശേഷതകളും സമന്വയിപ്പിച്ച കാഞ്ഞങ്ങാട് ഫ്ലീയുടെ ലോഗോ കാസർഗോഡ് ജില്ലാ കളക്ടർ ഡോ: സജിത്ത് ബാബു പ്രകാശനം ചെയ്തു കാഞ്ഞങ്ങാട്കാരുടെ ഭക്ഷ്യ-കരകൗശല തുടങ്ങി വിവിധ രംഗത്തെ കഴിവുകള്‍ പുറംലോകത്തെ അറിയിക്കാനുള്ള മികച്ച വേദികൂടിയാണ്  കാഞ്ഞങ്ങാട് ഫ്ലീ. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ഭക്ഷ്യ-കരകൗശല വസ്തുക്കളുടെ  അമ്പതോളം സ്റ്റാളുകളുണ്ടാവും.
പലപ്പോഴും വിസ്മരിക്കപ്പെടുന്ന കാഞ്ഞങ്ങാടിന്റെ യഥാര്‍ത്ഥ തനിമയെ പുറംലോകത്തെത്തിക്കുക എന്ന ആശയമാണ് കാഞ്ഞങ്ങാട് ഫ്ലീയിലൂടെ ലക്ഷ്യം വെക്കുന്നത്

Post a Comment

0 Comments