സുവർണ കൂട്ട് ലോഗോ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

സുവർണ കൂട്ട് ലോഗോ പ്രകാശനം ചെയ്തു


ബേക്കൽ : പള്ളിക്കരയിലെ പ്രമുഖ കുടുംബമായ തൊട്ടിയിൽ അബ്ദുൽ റഹിമാൻ ഹാജിയുടെ മക്കളായ കുഞ്ഞബ്ദുള്ള തൊട്ടിയിൽ , ഉബൈദ് തൊട്ടിയിൽ അബൂബക്കർ തൊട്ടിയിൽ,സാലി തൊട്ടിയിൽ,അസീസ് തൊട്ടിയിൽ,ഫാത്തിമ,ഖദീജ,ജമീല,സുബൈദ എന്നീ പരമ്പരകളില്‍ പെട്ട കുടുംബാംഗങ്ങള്‍ മാർച്ച് 29 ഞായർ ഉദുമ എരോൽ പാലസിൽ ഒരുമിച്ചുകൂടുന്നു.
 കുടുംബ സംഗമത്തിന്റെ   'സുവർണ കൂട്ട് ' ലോഗോ പ്രകാശനം  കുടുംബത്തിലെ മുതിർന്ന അംഗം തൊട്ടിയിൽ അസീസ് സ്വാഗതസംഘം ചെയർമാൻ എൻ.പി. മുസ്തഫക്ക്‌ നല്‍കി പ്രകാശനം ചെയ്തു. 
കുടുംബ സംഗമത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം,ആദരിക്കൽ,കലാ പരിപാടികൾ ഉണ്ടാകും
ചടങ്ങില്‍ ബാരിക്കാട് അന്തുമായി ഹാജി, ഡോ.സാജിദ്, ജനറല്‍ കണ്‍വീനര്‍ മിൻഹാജ് ബേക്കൽ,ബഷീർ ചെമ്മനാട്,അനസ് ചെമ്മനാട് ,ഷംസുദീൻ,ഷഫീക്ക്തൊട്ടി,നൗഷാദ് കാഞ്ഞങ്ങാട് ,ജാഫർ ചെമ്മനാട് ,സിറാജ് ബേക്കൽ ,ഇല്യാസ് ബേക്കൽ,ഷമീർ പള്ളം,റഫീക്ക് കാഞ്ഞങ്ങാട്,ബഷീർ ചിത്താരി ,ഖമറുദീൻ മാണിക്കോത്ത് ഹക്കീം ബേക്കൽ ,ജവാദ് ചിത്താരി,മുസമ്മിൽ ബേക്കൽ ,നിഹാദ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments