കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം സെവന്‍ സ്റ്റാര്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി 2020 ഫെബ്രുവരി 29ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പൗരത്വസംരക്ഷണ സംഗമവും സാംസ്കാരിക സമ്മേളനവും മാപ്പിള കലാമേളയും സംഘടിപ്പിക്കുന്നു. പൗരത്വസംരക്ഷണ സംഗമത്തില്‍ സമരരംഗത്ത് ആവേശം തീര്‍ക്കുന്ന പാട്ടുകാരന്‍ വിടല്‍ കെ. മൊയ്തു മുഖ്യാതിഥിയായിരിക്കും. പി.കെ അബ്ദുല്ലക്കുഞ്ഞി ഹാജി പരിപാടി ഉദ്ഘാടനം ചെയ്യും. കെ. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. 7മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരിക്കും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള ഉപഹാര വിതരണം എ.ഹമീദ് ഹാജി നിര്‍വ്വഹിക്കും. എം. ഹമീദ് ഹാജി ധനസഹായം വിതരണം ചെയ്യും. ലോക പഞ്ചഗുസ്തി താരം സുനില്‍ കുമാറിനുളള ഉപഹാരവിതരണം ഹൊസ്ദുര്‍ഗ്ഗ് സബ്ബ് ഇന്‍സ്പെക്ടര്‍ എന്‍.പി രാഘവന്‍ നിര്‍വ്വഹിക്കും. യുവകഥാകൃത്ത് ഹാഫിളിന് സി.എച്ച് അഹമദ് കുഞ്ഞി ഹാജി ഉപഹാരം നല്‍കും. മഹമൂദ് മുറിയനാവി ജഴ്സി പ്രകാശനം ചെയ്യും. ഖദീജ ഹസൈനാര്‍ ബ്രോഷര്‍ പ്രകാശനം ചെയ്യും. കെ. മൊയ്തീന്‍ കുഞ്ഞി ഹാജി, സി.കെ അഷ്റഫ്, പി.കെ സുബൈര്‍,എ. കുഞ്ഞബ്ദുല്ല, മദനിയ്യ മൊയ്തു ഹാജി, മസാഫി മുഹമ്മദ് കുഞ്ഞി, പി.പി ഷരീഫ് മാസ്റ്റര്‍ സംസാരിക്കും. സി.എച്ച് അബ്ദുല്‍ കരീം ഹാജി സ്വാഗതവും സി.എച്ച് ആബിദ് നന്ദിയും പറയും.
തുടര്‍ന്ന് മാപ്പിളപ്പാട്ട്, ദഫ്മുട്ട്, അറബിക് ഡാന്‍സ്, സൂഫി ഡാന്‍സ്, ഒപ്പന തുടങ്ങി നിരവധി മാപ്പിള കലാരൂപങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് പയ്യന്നൂര്‍ എസ്.എസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന മാപ്പിള കലാമേളയും സംഘടിപ്പിക്കും.
0 Comments