കൊച്ചി: ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയോട് കൂടെ പോരുന്നോയെന്ന് ചോദിച്ചതിന് പോലീസ് ചാര്‍ജുചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി യുവാവ്. എന്നാല്‍ യുവാവ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
തിരുവനന്തപുരം കടകംപിള്ളി സ്വദേശി അഭിജിത്തിന്റെ(23) ഹര്‍ജിയാണ് ജസ്റ്റിസ് ആര്‍. നാരായണ പിഷാരടി തള്ളിയത്. ഒരു സ്ത്രീയുടെ മാന്യതയ്ക്കും അന്തസ്സിനും മുറിവേല്പിക്കുന്ന പ്രവൃത്തിയാണ് യുവാവിന്റേതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
രാത്രി 9.30-ന് യുവതി വീട്ടിലേക്ക് നടന്നുപോകുമ്ബോഴായിരുന്നു സംഭവം. ബൈക്കില്‍ പിന്നാലെയെത്തിയ യുവാവ് കൂടെപോരുന്നോ എന്ന് ചോദിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയില്‍ പേട്ട പോലീസ് കേസെടുത്തു.സ്ത്രീത്വത്തെ അപമാനിക്കാൻ അപമാനിക്കാൻ ശ്രമിച്ച വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
0 Comments