നെഹ്‌റു യുവകേന്ദ്ര പുരസ്‌കാരം ; ആഘോഷിച്ച് ആസ്ക് ആലംപാടി

നെഹ്‌റു യുവകേന്ദ്ര പുരസ്‌കാരം ; ആഘോഷിച്ച് ആസ്ക് ആലംപാടി



ആലംപാടി : ജില്ലയിലെയും സംസ്ഥാനത്തെയും മികച്ച യൂത്ത് ക്ലബിനുള്ള നെഹ്‌റു യുവകേന്ദ്രയുടെ പുരസ്‌കാരത്തിന് അർഹതനേടിയ (ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (ആസ്ക് ആലംപാടി ) പ്രവർത്തകർ ആലംപാടിയിലെ പൊതുജനങ്ങൾക്ക് പായസ വിതരണം നടത്തി ആഘോഷിച്ചു. 

2019-20 ലെ സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബിനുള്ള നെഹ്‌റു യുവ കേന്ദ്രയുടെ പ്രത്യേക ജൂറി പുരസ്‌കാരവും 2019-20 കാസർകോട് ജില്ലയിലെ മികച്ച യൂത്ത് ക്ലബിനുള്ള ജില്ലാ പുരസ്കാരവും ജെ സി ഐ കാസർകോടിന്റെ ജില്ലയിലെ മികച്ച യൂത്ത് ക്ലബിനുള്ള പുരസ്കാരവും നേടിയ ആസ്‌ക് ആലംപാടി ജില്ലയിലെ കലാ കായിക സാമൂഹിക-സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ സജീവമാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലബ് പരിസരത്ത് ആരംഭിച്ച പായസ വിതരണം  ക്ലബ് പ്രസിഡന്റ് അൽത്താഫ് സി എയ്ക്ക് ആസ്ക് ജിസിസി പ്രസിഡന്റ് മുസ്തഫ ഹാജി ഏരിയപ്പാടി  നൽകി ഉൽഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി സിദ്ദിക്ക് എം, ജിസിസി ട്രഷറർ ഫൈസൽ അറഫ, സിബി മുഹമ്മദ്, ലത്തീഫ് മാസ്റ്റർ, ഹസൈൻ ബില്ലൻ, ഖാദർ  ചാൽകാര, ആവാസ്, നസീർ സി എച്ച് നേതൃത്വത്തിൽ അഷ്‌റഫ് ഫെമിന, മുസമ്മിൽ കുർസ്, സെബി പൊയ്യയിൽ, മജീദ് എസ് ടി, ശാഹുൽ കൊച്ചി, ആബിദ് എം ബി കെ, ഗപ്പു ആലംപാടി, സലാം എസ് ടി,കാദർ കാഹു,അസ്‌കർ മൗലവി,അബ്ദുല്ല കാരോടി, സിദ്ധിഖ് ബിസ്മില്ലാ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments