പള്ളിക്കര: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പള്ളിക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനയാൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.പി.എം. ഷാഫി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, വി.വി.കൃഷ്ണൻ, ചന്തുക്കുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, വി.ബാലകൃഷ്ണൻ നായർ, ബ്ലോക്ക് കോൺഗ്രസ്സ് എക്സിക്യൂട്ടീവ് മെമ്പർ ലത പനയാൽ, ഗോപാലകൃഷ്ണൻ കരിച്ചേരി, സി.എച്ച്.രാഘവൻ പൂച്ചക്കാട്, മാധവ ബേക്കൽ, സുന്ദരൻ കുറിച്ചിക്കുന്ന്, രത്നാകരൻ നമ്പ്യാർ, അബ്ദുൾ റഹ്മാൻ മുദിയക്കാൽ, ചന്ദ്രൻ തച്ചങ്ങാട്, മനമോഹന ഞെക്ലി, സീന ധനജ്ഞയൻ, രംഗനാഥൻ വട്ടത്തൂർ, പി.കെ.പവിത്രൻ, ഷറഫുദ്ധീൻ മൂപ്പൻ
എന്നിവർ സംസാരിച്ചു.
0 Comments