മഡിയൻ കൂലോം ശ്രീ ക്ഷേത്രപാലക ക്ഷേത്രം തിരുമുറ്റം കല്ലുപാകൽ പ്രവർത്തി ആരംഭിച്ചു
Wednesday, February 26, 2020
കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ അതിപുരാതന ക്ഷേത്രമായ ശ്രീ മഡിയൻ കൂലോം ക്ഷേത്രത്തിൽ തിരുമുറ്റം കല്ലുപാകൽ പ്രവർത്തിതുടങ്ങി. ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നത് അബുദാബി കമ്മിറ്റിയാണ്. രാവിലെ ക്ഷേത്രം മേൽശാന്തി തെക്കില്ലം മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതിഹോമവും ഭൂമിപൂജയും നടന്നു. തുടർന്ന് പ്രവൃത്തിയുടെ ആദ്യ കല്ലിടൽ കർമ്മം ക്ഷേത്രം ട്രസ്റ്റി കുഞ്ഞിക്കണ്ണൻ മഡിയൻ നായരച്ചൻ നിർവഹിച്ചു. അബുദാബി കമ്മിറ്റി ഭാരവാഹികളായ പി. കുഞ്ഞമ്പു പുതിയവീട്, പി കരുണൻ തെക്ക് വീട്, കെ. സുന്ദരൻ അരയ വളപ്പിൽ, എം. ഉണ്ണികൃഷ്ണൻ അടോട്ട്, എ. വി ശശി അരയ വളപ്പിൽ. സരേഷ്, ക്ഷേത്രം ട്രസ്റ്റിമാരായ വി.എം. ജയദേവൻ, എൻ. വി. കുഞ്ഞികൃഷ്ണൻ, തമ്പാൻ നായർ എക്സിക്യൂട്ടീവ് ഓഫീസർ. വിജയൻ, കല്ലാശാരി പ്രകാശൻ തുരുത്തി തുടങ്ങിയവരും ക്ഷേത്രേശൻമാരും വിവിധ കഴക പ്രതിനിധികളും, ആഘോഷകമ്മിറ്റി ഭാരവാഹികളും, നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു
0 Comments