ഭാഷയും കലകളും കൊടുക്കല്‍ വാങ്ങലുകളിലുടെ രൂപപ്പെട്ടത്: അസീസ് തായിനേരി

LATEST UPDATES

6/recent/ticker-posts

ഭാഷയും കലകളും കൊടുക്കല്‍ വാങ്ങലുകളിലുടെ രൂപപ്പെട്ടത്: അസീസ് തായിനേരി


തൃക്കരിപ്പൂര്‍: ഭാഷയും കലകളും കൊടുക്കല്‍ വാങ്ങലുകളിലൂടെ രൂപപ്പെട്ടതാണെന്ന് പ്രമുഖ മാപ്പിളപ്പാട്ടുകാരന്‍ അസീസ് തായിനേരി. തൃക്കരിപ്പൂര്‍ വടെക്കെ കൊവ്വല്‍ ജുമ മസ്ജിദ് കമ്മിറ്റി,യൂത്ത് വിംഗ്, മദ്രസ സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന അഹ്ലലന്‍ റമസാന്‍ പരിപാടിയുടെ ഭാഗമായി നടന്ന കണ്ണൂര്‍-കാസര്‍കോട് ജില്ലാ ദഫ് മുട്ട് മല്‍സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിലടക്കം നിരവധി പദങ്ങള്‍ പേര്‍ഷ്യന്‍, അറബി, ഉറുദു എന്നീ ഭാഷകളില്‍ നിന്നും കടമെടുക്കപ്പെട്ടിട്ടുണ്ട്. ഇതു പോലെ കലകള്‍ക്കും ഇത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകളുണ്ടായിട്ടുണ്ട്. ദഫ് മുട്ട് എന്നത് ഇസ്ലാമികമായി പ്രവാചകന്റെ കാലത്ത് തന്നെ അംഗീകരിക്കപ്പെട്ട കലയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സയ്യദലവി തങ്ങള്‍ പ്രാര്‍ഥന നടത്തി. ഹാഫിള് സ്വാബിര്‍ ഖിറാഅത്ത് നടത്തി. നൗഷാദ് മൂലക്കാടത്ത് സ്വാഗതം പറഞ്ഞു. എന്‍ അബ്ദുല്‍ മജീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സുബൈര്‍ ദാരിമി പടന്ന, യുൂസുഫ് ആനച്ചാല്‍, മുഹമ്മദലി മാസ്റ്റര്‍, അബ്ദല്ല ദാരിമി, യൂസുഫ് ആനച്ചാല്‍, സലാം മൗലവി, മുനീര്‍ മൗലവി, അബ്ദുല്‍ ജബ്ബാര്‍, അഖ്ദസ് അബൂബക്കര്‍, സക്കരിയ, സി.കെ.പി അഹമ്മദ് കുഞ്ഞി, കെ.പി അബ്ദല്‍ ജലീല്‍, മുഹമ്മദ് അമീന്‍ മൗലവി, വി.കെ അബ്ദുല്‍ ഖാദര്‍, മുസഫിര്‍ എന്നിവര്‍ സംബന്ധിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ അഡ്വ.എം.ടി.പി കരീം വിതരണം ചെയ്തു.

Post a Comment

0 Comments