പ്രളയ ദുരിതാശ്യാസ നിധി തട്ടിയെടുത്ത സംഭവത്തിൽ സിപിഐഎം നേതാവിനെ സസ്പൻഡ് ചെയ്തു. എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം എം അക്ബറിനെയാണ് ജില്ലാ നേതൃത്വം സസ്പൻഡ് ചെയ്തത്. അതേസമയം ദുരിതാശ്വാസ നിധി തട്ടിയെടുത്തതിന് പിന്നിൽ ജില്ലയിലെ മുതിർന്ന സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി പരാതിക്കാരനായ ഗീരീഷ് ബാബു രംഗത്തെത്തിയിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്കായി കാക്കനാട് വാഴക്കല അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലേയ്ക്ക് പല ഘട്ടങ്ങളിലായി വന്ന 10 ലക്ഷം രൂപയിൽ 5 ലക്ഷം രൂപയാണ് സിപിഐഎം തൃക്കാക്കര ലോക്കൽ കമ്മിറ്റിയംഗം എം എം അൻവർ തട്ടിയെടുത്തത്. സംഭവം വിവാദമായതോടെ അൻവറിനെ സസ്പെൻഡ് ചെയ്ത് തലയൂരാൻ ശ്രമിക്കുകയാണ് സിപിഐഎം നേതൃത്വം. അൻവറിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. കേസെടുത്തതോടെ എം എം അൻവർ ഒളിവിലാണ്.
എന്നാൽ, അൻവറിന് മാത്രമല്ല മറ്റ് സിപിഐഎം നേതാക്കൾക്കും പങ്കുണ്ടെന്നാണ് വെട്ടിപ്പ് പുറത്ത് കൊണ്ട് വന്ന പരാതിക്കാരനായ ഗരീഷ് ബാബുവിന്റെ ആരോപണം. അൻവറിന് പണം നൽകാൻ വിസമ്മതിച്ച സഹകരണ സംഘത്തിന്റെ സെക്രട്ടറിയെ സിപിഐഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ഗിരീഷ് ബാബു ആരോപണം ഉന്നയിക്കുന്നു.
0 Comments