പൊവ്വൽ. സൂപ്പർ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മുപ്പത്തി ആറാം വാർഷികാഘോഷത്തിന്റ ഭാഗമായി സൂപ്പർ സ്റ്റാർ ചാരിറ്റി ധന ശേഖരണാർത്ഥം
സൂപ്പർ സ്റ്റാർ ഗൾഫ് കമ്മിറ്റി ക്യാഷ് അവാർഡിനും ട്രോഫിക്കും വേണ്ടിയുള്ള അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് വോളിബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു.മാർച്ച് 14 ന് ഇന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന വോളി നൈറ്റ് പൊവ്വലിൽ പ്രതേകം തയ്യാറാക്കിയ സൂപ്പർ സ്റ്റാർ ഗ്രൗണ്ടിൽ വെച്ചാണ് നടത്തപ്പെടുന്നത്.ക്ലബ് ഓഫീസിൽ നടന്ന ചടങ്ങിൽ വോളി നൈറ്റ് സംഘടക സമിതി ചെയർമാൻ കെ. എൻ ഹനീഫ് ഡ്രീം സോൺ അബുദാബി മാനേജിങ് ഡയറക്ടർ നൗഫൽ കൊജുവിന് നൽകി പ്രകാശനം ചെയ്തു.ചെയർമാൻ കെ. എൻ.ഹനീഫ് അധ്യക്ഷത വഹിച്ചു. സംഘടക സമിതി കൺവീനർ അഷ്‌റഫ് പി.എ, ട്രഷറർ ബി. എച്ച് ഹമീദ്. അസീസ് നെല്ലിക്കാട്, പി. എം അസൈനാർ, കെ. പി അമീദ്, ബി.എച്ച് മുനീർ, ബാത്തിഷ പൊവ്വൽ, മജീദ് പള്ളിക്കാൽ, നാസർ.എം. പി, താജുദ്ധീൻ അമ്മങ്കോട്,മൻസൂർ പി. എൻ, മൊയ്‌ദു പളലി, ബി. എച്ച് അബുബക്കർ,സഫ്‌വാൻ കോട്ട,ഹാരിസ് നെല്ലിക്കാട്, നാസർ കെ. പി, റഫീഖ് നെല്ലിക്കാട്,മുജീബ് എസ്. എം, ദിൽഷാദ്,ലത്തീഫ് ബി. എച്, ചെക്കു,ഹിഷാം സി.എച്, യാസർ പൊവ്വൽ,തൈഷീർ പൊവ്വൽ,സാബിത്, ഉനൈസ് അമ്മങ്കോട്, അക്തർ, അജു, തുടങ്ങിയവർ സംബന്ധിച്ചു.
0 Comments