ടിക് ടോക് പ്രണയം: പെണ്‍കുട്ടിയെ പീഡിപ്പിച്ച കാസര്‍കോട്ടുകാരന്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

ടിക് ടോക് പ്രണയം: പെണ്‍കുട്ടിയെ പീഡിപ്പിച്ച കാസര്‍കോട്ടുകാരന്‍ അറസ്റ്റില്‍



കാസര്‍കോട്: ടിക് ടോക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയെ വിവാഹാഭ്യര്‍ത്ഥന നടത്തി പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
കുമ്പള കോയിപ്പാടിയിലെ ആഷിക്ക്(23)നെയാണ് കിളിമാനൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ബാംഗ്ലൂരില്‍ റസ്റ്റോറന്റില്‍ സൂപ്പര്‍വൈസറായ ആഷിക്ക് ടിക് ടോക്കിലൂടെയാണ് എറണാകുളത്ത് കോളേജ് വിദ്യാര്‍ത്ഥിനിയായ കിളിമാനൂര്‍കാരിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിക്കുകയും വിവാഹവാഗ്ദാനം നല്‍കി വയനാട്ടിലെ റിസോട്ടിലേക്ക് കൂട്ടികൊണ്ടുവന്ന് പീഡിപ്പിക്കുകയുമായിരുന്നു. ഒടുവില്‍ വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറിയപ്പോള്‍ വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  

Post a Comment

0 Comments