'രാജ്യത്തിന്‍റെ സമാധാനം നിലനിർത്താൻ എന്ത് പങ്ക് വഹിക്കാനും തയ്യാര്‍': രജനീകാന്ത്
Monday, March 02, 2020
ചെന്നൈ: രാജ്യത്തിന്‍റെ സമാധാനം നിലനിർത്താൻ എന്ത് പങ്ക് വഹിക്കാനും താൻ തയ്യാറാണെന്ന് നടൻ രജനീകാന്ത്. ഡൽഹിയിലെ കലാപത്തിനു പിന്നാലെ കഴിഞ്ഞ ദിവസം മുസ്ലിം സംഘടനയായ 'തമിഴ്നാട് ജമാഅത്തുൽ ഉമാ സബായ്' അംഗങ്ങൾ രജനികാന്തിനെ പോയ്സ് ഗാർഡൻ വസതിയിലെത്തി കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് രജനീയുടെ പ്രതികരണം.
'രാജ്യത്ത് സമാധാനം നിലനിർത്തുന്നതിന് ഏത് പങ്കും വഹിക്കാൻ ഞാൻ തയ്യാറാണ്. ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്‌നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ (മുസ്ലീം സംഘടനാ നേതാക്കളുടെ) അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു.'- രജനി പറഞ്ഞു.
തന്റെ ട്വിറ്റർ അൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വടക്കുകിഴക്കൻ ഡൽഹിയിൽ മുസ്ലിംകളെയും സിഎഎ വിരുദ്ധരേയും ലക്ഷ്യം വച്ച് നടന്ന കലാപത്തിൽ 42 പേർ മരിക്കുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രജനീകാന്ത് വിമര്‍ശനമുന്നയിച്ചിരുന്നു.
അക്രമത്തെ ''ഇരുമ്പ് മുഷ്ടി'' കൊണ്ട് കൈകാര്യം ചെയ്യണമെന്നും അക്രമം തടയാൻ കഴിയുന്നില്ലെങ്കിൽ അധികാരത്തിലിരിക്കുന്നവർ് 'രാജിവച്ച് പോകണമെന്നുമാണ് സംഭവത്തിൽ അദ്ദേഹം പ്രതികരിച്ചത്.
0 Comments