14കാരി ആത്മഹത്യചെയ്ത സംഭവം; പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് പരാതി

LATEST UPDATES

6/recent/ticker-posts

14കാരി ആത്മഹത്യചെയ്ത സംഭവം; പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് പരാതി



കെല്ലം: കൊല്ലം കടയ്ക്കലില്‍ പീഡനത്തിനിരയായ 14കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ജനുവരി 23നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നരമാസം പിന്നിട്ടുണ്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഒടുവില്‍ മാതാപിതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.

പ്രതികളെകുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതിനാലാണ് പിടികൂടാത്തതെന്നാണ് പൊലീസ് ഭാഷ്യം.

Post a Comment

0 Comments