ചിത്താരി:രാജ്യത്തിന്റെ വിവിധ മേഖലകളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടുന്ന സമര പോരാളികൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ചിത്താരി 'ആസാദി സ്ക്വയർ'പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ക്ലബ്ബ് പ്രസിഡന്റ് ജംഷീദ് കുന്നുമ്മലിന്റെ അധ്യക്ഷതയിൽ പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രവീന്ദ്രൻ രവണേശ്വരം ഉദ്‌ഘാടനം ചെയ്തു. സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി,ബഷീർ വെള്ളിക്കോത്ത്,പ്രശസ്ത ഗായകൻ എം.എ ഗഫൂർ കോഴിക്കോട്, സിനിമ താരം കെ. രാജു കലാഭവൻ,കാർട്ടൂണിസ്റ്റ് അലി ഹൈദർ, എഴുത്തുകാരി വാഹിദ ചെറുവത്തൂർ,സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി റാഷിദ് കുയ്യാൽ,സാമൂഹിക പ്രവർത്തക സുമയ്യ തായത്,ശിഹാബ് പരപ്പ,തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തിത്വങ്ങൾ സംവദിച്ചു.പി.പി നസീമ ടീച്ചർ,അബ്ദുൾ ഖാദർ ഹാജി, കെ.യു ദാവൂദ്,വണ് ഫോർ അബ്ദുറഹ്മാൻ,എം. കെ മുഹമ്മദ് കുഞ്ഞി,ഖാജ ബക്കർ,ഉനൈസ് മുബാറക്ക്,ബഷീർ ജിദ്ദ,ഇർഷാദ് സി.കെ,റാഫി, സഫ്വാൻ,മുർഷിദ് ചാപ്പയിൽ,അൻസാരി, ജുനൈദ് ചാപ്പയിൽ,ഷഫീഖ്, മുർഷിദ് കെ,ബാസിത്, ജാബിർ പി.സി എന്നിവർ ആശംസ അറിയിച്ചു.
0 Comments