ആസ്‌പയർ സിറ്റി സെവൻസ്; മടക്കമില്ലാത്ത ഒരു ഗോളോടെ എഫ്‌സി കോട്ടപ്പുറം സെമി ബെർത്തിൽ

LATEST UPDATES

6/recent/ticker-posts

ആസ്‌പയർ സിറ്റി സെവൻസ്; മടക്കമില്ലാത്ത ഒരു ഗോളോടെ എഫ്‌സി കോട്ടപ്പുറം സെമി ബെർത്തിൽ



വളർന്ന് വരുന്ന ഫുട്‌ബോൾ പ്രതിഭകൾക്ക് വിദഗ്ധമായ കായിക പരിശീലനം നൽകാൻ പടന്നക്കാട് ആസ്‌പയർ സിറ്റി ക്ലബ്ബ് ഒരുക്കുന്ന പടന്നക്കാട് ഫുട്‌ബോൾ അക്കാദമിയുടെ ധനശേഖരണാർത്ഥം ഫെബ്രുവരി 21 മുതൽ ഐങ്ങോത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ നടന്ന് വരുന്ന എംഎഫ്എ അംഗീകൃത അഖിലേന്ത്യാ തല ഫുട്‌ബോൾ ഫെസ്റ്റിലെ ആവേശകരമായ രണ്ടാം ക്വോർട്ടർ ഫൈനൽ മത്സരത്തിൽ മടക്കമില്ലാത്ത ഒരു ഗോളിന് എഫ്‌സി പള്ളിക്കരയെ തകർത്ത് ഹാപ്പി ലൈഫ് മിനിമാർട്ട് എഫ്‌സി കോട്ടപ്പുറം സെമിഫൈനൽ ബെർത്തിലേക്ക് കടന്നു.


ഗോൾരഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലെ എട്ടാം മിനുട്ടിൽ തന്റെ കാലിൽ കെണിഞ്ഞ പന്തിനെ മറു ചേരിയിലെ രണ്ട് പേരെ ഡ്രിബിൾ ചെയ്‌ത് ഗോളിയെയും കബളിപ്പിച്ച് ഗ്രൗണ്ട് ഷൂട്ടിലൂടെ എഫ്സി പള്ളിക്കരയുടെ ഗോൾ വലയത്തിലേക്ക് എത്തിച്ചാണ് എഫ്‌സി കോട്ടപ്പുറം തങ്ങളുടെ ഒമ്പതാം നമ്പർ ജെഴ്‌സിക്കാരൻ നൈജീരിയൻ താരം ടോറെ യിലൂടെ ഗോൾ നേടിയത്.


പിന്നീട് ഇരു ടീമുകളും മുന്നേറ്റ നിരയിലൂന്നിയ പ്രകടനമാണ് നടത്തിയതെങ്കിലും കിട്ടിയ ഒരുപാട് അവസരങ്ങൾ മുതലെടുക്കാനും ഇരുകൂട്ടർക്കുമായില്ല.


എഫ്‌സി കോട്ടപ്പുറത്തിന്റെ വിജയഗോൾ നേടിയ നൈജീരിയൻ താരം ടോറെ തന്നെയാണ് കളിയിലെ കേമനും.


കണ്ണൂർ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി യു പ്രേമൻ മികച്ച കളിക്കാരനായ ടോറെ യ്‌ക്ക് നെക്‌സടൽ ഹോട്ടൽസ് ആന്റ് റിസോർട്സ് ഏർപ്പെടുത്തിയ ഉപഹാരം സമ്മാനിച്ചു.


കളി കണാനെത്തുന്ന കാണികൾക്കായി ഏർപ്പെടുത്തിയ സമ്മാനവിരുന്നിലെ സമ്മാനമായ 32"
എൽഇഡി ടിവി പുഞ്ചാവി കടപ്പുറത്തെ ബാലകൃഷ്ണൻ എന്ന ഭാഗ്യാശാലിക്ക് ഹോസ്‌ദുർഗ് തഹസിൽദാർ മണിരാജ് നെട്ടൂർ കൈമാറി.


ഇന്ന് നടക്കുന്ന ആദ്യ റൗണ്ടിലെ മൂന്നാം പോരാട്ടത്തിൽ ബ്രദേഴ്‌സ് ബാവനഗറുമായി അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം മാറ്റുരയ്‌ക്കും.


ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും ആകർശകമായ സമ്മാനം തന്നെ കളികാണാൻ എത്തുന്ന കാണികൾക്കിടയിലെ ഒരു ഭാഗ്യശാലിക്ക് സംഘാടകർ ഒരുക്കും


ഇപ്ലാനറ്റ് ഇലക്ട്രോണിക്‌സ് കാഞ്ഞങ്ങാടാണ് കാണികൾക്കായുള്ള സമ്മാനവിരുന്നിലെ സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യുന്നത്.


നൂറ് രൂപമുടക്കി എടുക്കുന്ന സമ്മാന കൂപ്പണിൽ മെഗാ സമ്മാനമായ റോയൽ എൻഫീൽഡ് ക്ലാസിക് 350 ബുള്ളറ്റ് ബൈക്കാണ് ജേതാവിനെ കാത്തിരിക്കുന്നത്.

Post a Comment

0 Comments