തുരുത്തി : സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന പച്ചക്കാടിലെ മർഹും ഷാഹുൽ ഹമീദ് സ്മരണാർത്ഥം തുരുത്തി ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സി.എച്ച് സെന്ററിലേക്ക് പതിനൊന്നാം ഘട്ട മരുന്ന് കൈമാറി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫിന് ശാഖ ഭാരവാഹികൾ മരുന്ന് കൈമാറി.
മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, ഹാരിസ് ബെദിര, ജലീൽ തുരുത്തി, അജ്മൽ തളങ്കര, അഷ്‌ഫാഖ് അബൂബക്കർ തുരുത്തി, ഫിറോസ് അടുക്കത്ത്ബയൽ, ടി.എ.എം ഷാഫി, ടി.എച്ച് മുഹമ്മദ് ഹാജി, അഷ്‌റഫ് ഓതുന്നപുരം, ബി.എസ് സൈനുദ്ദീൻ, എ.എൻ അബ്ദുൽ റഹിമാൻ ഹാജി, ടി.എസ് സൈനുദ്ധീൻ, ടി.എ മുഹമ്മദ് കുഞ്ഞി, ടി.കെ ഹബീബ്, സലിം ടി.യു, റഹീം ടി.എ, അസീസ് ടി.എം, അബ്ദു ഗ്രീൻ, നവാസ് ആനബാഗിലു, ഖലീൽ അബൂബക്കർ, അബൂബക്കർ മെഡിക്കൽ, ജുനൈദ് സി, ജാസിർ ടി.എസ്, ഹാരിസ് ആയമ്പാറ, ഷഫീഖ് കെ.കെ.പി, നിയാസ് സി.എ, റിയാസ് ടി.എസ്, റഷീദ് തുരുത്തി, റസാഖ് ഗ്രീൻ, ജലീൽ പുഴയരികത്ത്, നവാസ് സി.എ, ഫൈസൽ എം.സെഡ്, ജസീൽ എന്നിവർ സംബന്ധിച്ചു.
0 Comments