എം.എസ്.എസ് കാഞ്ഞങ്ങാട് മേഖലയ്ക്ക് പുതിയ സാരഥികൾ പ്രസിഡന്റ്: എം.ബി ഹനീഫ്, ജനറൽ സെക്രട്ടറി: അഷ്റഫ് കൊളവയൽ, ട്രഷറർ: ഫൈസൽ സൂപ്പർ,

LATEST UPDATES

6/recent/ticker-posts

എം.എസ്.എസ് കാഞ്ഞങ്ങാട് മേഖലയ്ക്ക് പുതിയ സാരഥികൾ പ്രസിഡന്റ്: എം.ബി ഹനീഫ്, ജനറൽ സെക്രട്ടറി: അഷ്റഫ് കൊളവയൽ, ട്രഷറർ: ഫൈസൽ സൂപ്പർ,



കാഞ്ഞങ്ങാട്: മുസ്ലിം സർവ്വീസ് സൊസൈറ്റി കാഞ്ഞങ്ങാട് മേഖലയ്ക്ക് പുതിയ സാരഥികൾ.   എം.എസ്.എസ്. കാഞ്ഞങ്ങാട് മേഖല  വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന സെക്രട്ടറി ഹംസ പാലക്കി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്ദുള്ള ചിത്താരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ബി  ഹനീഫ് വാർഷിക പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.എച്ച്  സുലൈമാൻ, ട്രഷറർ എ. അബ്ദുള്ള, കൊവ്വൽ അബ്ദുറഹ്മാൻ, പി.എം നാസർ, ഏ.ഹമീദ് ഹാജി, പി.എം ഹസ്സൻ ഹാജി എന്നിവർ സംസാരിച്ചു. എം.ബി  ഹനീഫ് സ്വാഗതവും അഷ്റഫ് കൊളവയൽ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി  പ്രസിഡന്റ്:  എം.ബി  ഹനീഫ്, ജനറൽ സെക്രട്ടറി: അഷ്റഫ് കൊളവയൽ, ട്രഷറർ: ഫൈസൽ സൂപ്പർ, വൈസ്  പ്രസിഡന്റ്: പി.എം. അബ്ദുള്ള ഹാജി, ബഷീർ സി.എച്ച, കെ.പി. സലാം, ജോ. സെക്രട്ടറി:   അൻവർ ഹസ്സൻ, കൊവ്വൽ റഹ്മാൻ, കരീം പാലക്കി.

എക്സിക്യൂട്ടീവ് അംഗങ്ങൾ:  ഹംസ പാലക്കി,
പി.എം ഹസ്സൻ ഹാജി, പി.എം  നാസ്സർ, എം. ഹമീദ് ഹാജി, എ. അബ്ദുള്ള, സി.എച്ച്  സുലൈമാൻ, എം. ഷംശുദ്ദീൻ, ഹാറൂൺ ചിത്താരി, മൊയ്തു ഹാജി, കുഞ്ഞബ്ദുള്ള ചിത്താരി, പി.എം  ഫൈസൽ, കെ.എം  റഹീം, പി.എം  അസീസ്, കൊത്തിക്കാൽ ഹസ്സൻ,

പ്രത്യേക ക്ഷണിതാക്കൾ: എ. ഹമീദ് ഹാജി, സി. കുഞ്ഞബ്ദുള്ള പാലക്കി,  തെരുവത്ത് മൂസ ഹാജി.

Post a Comment

0 Comments