
ഉപ്പള: കന്നുകാലി മോഷണ സംഘത്തിലെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട രണ്ടുപ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉള്ളാള്‍ കോടി ഹൗസിലെ സയിദ് അഫ്രീദി (20), മംഗളൂരു ബോളിയൂരിലെ മുഹമ്മദ് ആരിഫ് (26) എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെട്ട ബോളിയൂര്‍ സ്വദേശികളായ റമീസ് (23), ഷബീര്‍ (21) എന്നിവരെയാണ് പൊലീസ് അന്വേഷിച്ചുവരുന്നത്. കന്നുകാലികളെ കടത്തികൊണ്ടുപോകാന്‍ വാടകക്കെടുത്ത റിട്‌സ് കാറുമായാണ് സംഘം എത്തിയത്. ഈ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലര്‍ച്ചെ മൂന്നര മണിയോടെ മുസോടിയില്‍ വെച്ചാണ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. അതിനിടെ രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മണിമുണ്ട, മുസോടി ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ 30ലേറെ പശുക്കള്‍ മോഷണം പോയിരുന്നു. പിടിയിലായ പ്രതികള്‍ കര്‍ണാടകയിലെ വിവിധ സ്റ്റേഷനുകളില്‍ കന്നുകാലി മോഷണം, വധശ്രമം തുടങ്ങിയ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. കൂടുതല്‍ അന്വേഷണത്തിന് പ്രതികളെ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
0 Comments