എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി

എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി


ചിത്താരി: മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ ചിത്താരി ഹിമായത്ത് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി. പ്രഥമ എം.എസ്.എഫ്  സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന മർഹൂം ഇ.അഹമ്മദ് സാഹിബിന്റെ 'ഇ.അഹമ്മദ് ജീവിതവും ദർശനവും' എന്ന പുസ്തകം കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ജംഷീദ്‌ചിത്താരി സ്കൂൾ ലീഡർ വാഹിദക്ക് നൽകിക്കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. എം.എസ്.എഫ് മണ്ഡലം ട്രഷറർ ജബ്ബാർ ചിത്താരി, പഞ്ചായത്ത് പ്രസിഡന്റ് റിയാസ് കൊളവയൽ, സെക്രട്ടറി മുർഷിദ് ചിത്താരി, ശാഖ വൈസ് പ്രസിഡന്റുമാരായ സഫ്വാൻ തായൽ, റാഫിദ്‌,സെക്രട്ടറി സഫ്വാൻ കൂളിക്കാട്,സ്കൂൾ പ്രധാന അധ്യാപകൻ ഹംസ മാസ്റ്റർ, ആധ്യാപകരായ റഊഫ് മാസ്റ്റർ, ഹസീന ടീച്ചർ,ഷഫീഖ് ഹുദവി,ചിത്രാ ഭായി ടീച്ചർ,മിർസാൻ എന്നിവർ സംബന്ധിച്ചു.ഫാരിസ ടീച്ചർ സ്വാഗതവും പവിത്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments