ചങ്ങനാശേരി: ഇന്നലെ പുലര്‍ച്ചെ ചിങ്ങവനം റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാര്‍ കൊല്ലം – എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഞെട്ടിപ്പോയി. എന്‍ജിന് മുന്നിലെ ഹുക്കില്‍ ഒരു മൃതദേഹം തൂങ്ങിക്കിടക്കുന്നു. യാത്രക്കാര്‍ പറഞ്ഞപ്പോഴാണ് ലോക്കോ പൈലറ്റുമാരും അതു കാണുന്നത്. ട്രെയിനിനു മുന്നില്‍ ചാടിയ യുവാവിന്റെ മൃതദേഹവുമായി പാസഞ്ചർ ട്രെയിൻ ഓടിയത് നാലു കിലോമീറ്ററോളം.
ചിങ്ങവനം സ്റ്റേഷനിൽ രാവിലെ ആറരയോടെയാണ് സംഭവം. കൊല്ലം – എറണാകുളം പാസഞ്ചർ ട്രെയിനു മുന്നിലാണ് മൃതദേഹം കണ്ടത്. കുറിച്ചി മലകുന്നം ജീരകക്കുന്ന് ചേരുകുളം ലിജോ ജോസ് (29) ആണ് കൊല്ലപ്പെട്ടത്. ചങ്ങനാശേരി – ചിങ്ങവനം സ്റ്റേഷനുകൾക്ക് ഇടയിൽ കുറിച്ചി ഭാഗത്തു നിന്നു ഇയാൾ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. എൻജിനു മുന്നിൽ മൃതദേഹം കുടുങ്ങിക്കിടന്നത് ലോക്കോ പൈലറ്റുമാർ അറിഞ്ഞിരുന്നില്ല. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ ജീവനക്കാരാണ് ഇതു കണ്ടത്.
നാലു കിലോ മീറ്റര്‍ മുമ്പ് ഒരു യുവാവ് ട്രെയിനിന് മുന്നിലേക്ക് ചാടിയത് ലോക്കോ പൈലറ്റുമാര്‍ ശ്രദ്ധിച്ചിരുന്നു. മൃതദേഹം തെറിച്ചു പോയിരിക്കുമെന്ന് കരുതി. വിവരം ചിങ്ങവനം സ്റ്റേഷനില്‍ അറിയിച്ച ശേഷം യാത്ര തുടരുകയായിരുന്നു.ബോഗിയുമായി ഘടിപ്പിക്കുന്ന ഹുക്കില്‍ തല കോര്‍ത്ത നിലയിലായിരുന്നു മൃതദേഹം. ഒരു കാലിലെ പത്തി അടര്‍ന്നു പോയിരുന്നു. ചിങ്ങവനം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസെത്തി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
0 Comments