ബ്രേക്ക് ദ ചെയിന്‍: കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ഹാന്റ് വാഷിംഗ് കോര്‍ണറുമായി ഡിവൈഎഫ്‌ഐ കാസറഗോഡ് ബ്ലോക്ക് കമ്മിറ്റി

LATEST UPDATES

6/recent/ticker-posts

ബ്രേക്ക് ദ ചെയിന്‍: കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ഹാന്റ് വാഷിംഗ് കോര്‍ണറുമായി ഡിവൈഎഫ്‌ഐ കാസറഗോഡ് ബ്ലോക്ക് കമ്മിറ്റി



കാസര്‍കോട് : കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സഹചര്യത്തില്‍ അതിന്റെ കണിമുറിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ബ്രേക്ക് ദ ചെയിന്‍ സാമൂഹ്യ ദൗത്യത്തില്‍ ഡിവൈഎഫ്‌ഐ പങ്കാളിയാവുന്നു. ഇതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച ഹാന്റ് വാഷിംഗ് കോര്‍ണര്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് പി.കെ.നിഷാന്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സുനില്‍ കടപ്പുറം, ജനറല്‍ ആശുപത്രി ജൂനിയര്‍ സൂപ്രണ്ട് ഡോ.ഗീത ഗുരുദാസ്, പി.ശിവപ്രസാദ്, കെ.വി.നവീന്‍, അനില്‍ ചെന്നിക്കര, കെ.ഹരീഷന്‍, അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി സ്വാഗതം പറഞ്ഞു.