കാസർകോട് കൊവിഡ് 19 സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് കളക്ടർ

LATEST UPDATES

6/recent/ticker-posts

കാസർകോട് കൊവിഡ് 19 സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് കളക്ടർ


കാസർകോട് :  കാസർകോട് കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കളക്ടർ ഡി സജിത്ത് ബാബു അറിയിച്ചു . വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ 8 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് .

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 368 പേരാണ് നിരീക്ഷണത്തിൽ ഉള്ളത് . ഇതില്‍ 362 പേര്‍ വീടുകളിലും ആറു പേര്‍ ആശുപത്രികളും നിരീക്ഷണത്തിലാണ്. അതേസമയം, ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ച് ജില്ലയിൽ പൊതുപരിപാടികൾ സംഘടിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതായും കളക്ടർ പറഞ്ഞു.