ഒന്നരവയസ്സുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍
Wednesday, March 18, 2020
കുണ്ടറ: കൊല്ലത്ത് ഒന്നരവയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടി ഗുരുതരാവസ്ഥയിലാണ്. നേപ്പാള്‍ സ്വദേശിനിയുടെ മകളെയാണ് ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ ക്രൂരമായി പീഡിപ്പിച്ചത്. പെരുമ്പുഴ വഞ്ചിമുക്കില്‍ ചെടികള്‍ വില്‍ക്കുന്ന സ്ഥാപനത്തിലെ ജോലിക്കാരന്‍ മുന്നിലാല്‍ (23) ആണ് പിടിയിലായത്.
നേപ്പാള്‍ സ്വദേശിനിയും മകളും രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് മുന്നിലാലിനൊപ്പം താമസം തുടങ്ങിയത്. സ്ഥാപനത്തിന്റെ പറമ്പില്‍ ആളൊഴിഞ്ഞ ഭാഗത്ത് മൂന്ന് ദിവസംമുമ്പാണ് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നതായി പൊലീസ് സംശയിക്കുന്നു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായതായി കണ്ടെത്തി. ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ കുണ്ടറ പൊലീസ് പോക്‌സോ ചുമത്തി മുന്നിലാലിനെ അറസ്റ്റുചെയ്തു.