മൂന്ന് വിദ്യാര്‍ത്ഥിനികളെ അശ്ലീലദൃശ്യം കാണിച്ച് പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

മൂന്ന് വിദ്യാര്‍ത്ഥിനികളെ അശ്ലീലദൃശ്യം കാണിച്ച് പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍



ചെറുവത്തൂര്‍: പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ അശ്ലീലദൃശ്യം കാണിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ മധ്യവയസ്‌ക്കനായ ഓട്ടോറിക്ഷാ ഡ്രൈവറെ ചീമേനി പോലീസ് അറസ്റ്റുചെയ്തു.
കൊടക്കാട് പൊള്ളപൊയിലിലെ കോയിവീട്ടില്‍ ഗോപാലാന്റെ മകന്‍ മുരളീധരന്‍ (50)നെയാണ് ചീമേനി പോലീസ് അറസ്റ്റുചെയ്തത്. ഏഴും മൂന്നും എട്ടും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. ഓട്ടോറിക്ഷയില്‍ കയറ്റി മൊബൈല്‍ ഫോണിലെ അശ്ലീലദൃശ്യങ്ങള്‍ കാണിച്ചായിരുന്നു ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചത്.
മൂന്നാംക്ലാസുകാരിയായ വിദ്യാര്‍ത്ഥിനി ഇക്കാര്യം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ പെണ്‍കുട്ടിയില്‍ നിന്നും വിവരം ശേഖരിച്ചപ്പോഴാണ് മറ്റുരണ്ടുപേരെ കൂടി പീഡനത്തിനിരയാക്കിയതായി പുറത്തുവന്നത്.
തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ ആദ്യമൊന്നും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന ആരോപണമുണ്ട്. എന്നാല്‍ പീഡനത്തിനിരയായ ഒരുപെണ്‍കുട്ടിയുടെ മാതാവ് കേസെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പിന്നീടാണ് ഇവര്‍ പരാതിയുമായി ജില്ലാ പോലീസ് മേധാവിയുടെ മുന്നിലെത്തിയത്. എസ്പിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഒടുവില്‍ ഇയാളെ അറസ്റ്റുചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരായത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മുരളീധരനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പെണ്‍കുട്ടികളെ ഇതിന് മുമ്പും മുരളീധരന്‍ പീഡിപ്പിച്ചതായി ആരോപണം ഉണ്ടായിരുന്നുവെങ്കിലും നാണക്കേടോര്‍ത്ത് പരാതി നല്‍കാന്‍ ആരും തയ്യാറായിരുന്നില്ല.