വയനാട്ടില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന ആള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Friday, March 20, 2020
കല്‍പ്പറ്റ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നിരവധി പേരാണ് അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്ത് ചാടുന്നത്. നിയമനടപടികളെ കാറ്റില്‍ പറത്തുന്ന രീതിയാണിത്. ഇപ്പോഴിതാ വയനാട്ടില്‍ ഹോം ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച് കറങ്ങി നടന്ന ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മുട്ടില്‍ സ്വദേശിക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്.
പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയാനായിരുന്നു ഇയാള്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശം അവഗണിച്ച് ഇയാള്‍ പുറത്തിറങ്ങുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് നടപടിയെടുക്കുകയായിരുന്നു.