സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റി

LATEST UPDATES

6/recent/ticker-posts

സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റി


തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എസ്‌എസ്‌എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, വിവിധ സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങിയവയാണ് മാറ്റിവയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്‍കിയിരുന്നു. ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പരീക്ഷകള്‍ നടക്കട്ടെയെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരീക്ഷകള്‍ നടത്തുന്നതിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും ഇതോടൊപ്പം മൂല്യനിര്‍ണയ ക്യാംപുകളും നടക്കുമെന്ന് മന്ത്രി വ്യാഴാഴ്ച അഭിപ്രായപ്പെട്ടിരുന്നു.നിലവില്‍ നടക്കുന്ന പരീക്ഷകള്‍ അടക്കം എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനായിരുന്നുയുജിസിയുടെ നിര്‍ദേശം. പരീക്ഷകള്‍ മാര്‍ച്ച്‌ 31ന് ശേഷം നടത്തുന്ന രീതിയില്‍ പുനഃക്രമീകരിക്കാം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം 31 വരെ മൂല്യനിര്‍ണയ ക്യാമ്പുകളൊന്നും നടത്തരുതെന്നും യുജിസി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും കൃത്യമായി ആശയവിനിമയം നടത്തണമെന്നും ഇതിനായി ഇലക്‌ട്രോണിക് മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികളെയോ രക്ഷിതാക്കളെയോ അധ്യാപകരെയോ ആശങ്കയിലാക്കരുതെന്നും സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അടിയന്തരമായി ഹെല്‍പ് ലൈന്‍ നമ്ബറുകള്‍ തുറക്കണമെന്നും യുജിസി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നു.