ബുധനാഴ്‌ച, നവംബർ 18, 2026



കാസർകോട്: സഹപാഠിയെ കാണാൻ വീട്ടിലെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സഹപാഠിയുടെ പിതാവിനെതിരെ മഞ്ചേശ്വരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.


കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സഹപാഠിയെ കാണാനായി വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. എന്നാൽ സഹപാഠി വീട്ടിലുണ്ടായിരുന്നില്ല. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന സഹപാഠിയുടെ പിതാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.


പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ