മൂന്ന് രൂപയുടെ മാസ്കിന് 22 രൂപ: നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
Friday, March 20, 2020
സഹകരണ സ്ഥാപനങ്ങൾ മൂന്ന് രൂപ വിലയുള്ള മാസ്ക്കിന് 22 രൂപ ഈടാക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന വിധത്തിൽ മാസ്ക്ക് വില കൂട്ടി വിൽക്കുന്നവരെ കുറിച്ച് അന്വേഷിച്ച് തിരുവനന്തപുരം ജില്ലാ കലക്ടർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കഴിഞ്ഞ 18ന് ട്രിവാൻഡ്രം സേവന മെഡിസിൻസിൽ നിന്നും മൂന്ന് മാസ്ക്കുകൾ 68.25 രൂപക്ക് വാങ്ങിയ അജയ് എസ് കുര്യാത്തി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.