സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിനങ്ങളില്‍ ജോലിക്ക് എത്തിയാല്‍ മതി; ശനിയാഴ്ച അവധി
Friday, March 20, 2020
തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം. സെക്‌ഷൻ ഓഫിസർക്ക് താഴെയുള്ള ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതിയാകും. ഓഫീസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്നു ജോലി ചെയ്യണം. മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍ അവധിയായിരിക്കും. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല.
ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. മാർച്ച് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. സർക്കാർ സർവീസിലുള്ള 70 ശതമാനത്തോളം പേർക്ക് നിയന്ത്രണം ബാധകമാകും.