കണ്ണൂർ | കണ്ണൂർ ജില്ലാ സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ളിയാഉൽ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരി മാട്ടൂൽ നിര്യാതനായി. 70 വയസ്സായിരുന്നു. അൽപം മുമ്പ് സ്വവസതിയിൽ വെച്ചായിരുന്നു വിയോഗം.
മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് നിസ്തുലമായ സേവനങ്ങള്‍ നടത്തിയ മാട്ടൂല്‍ തങ്ങള്‍ മന്‍ശഅ് മാട്ടൂല്‍, തൃക്കരിപ്പൂർ മുജമ്മഅ് സ്ഥാപനങ്ങളുടെ പ്രസിഡന്റും കേരള മുസ്‌ലിം ജമാഅത് കണ്ണൂര്‍ ജില്ല പ്രഥമ പ്രസിഡന്റുമാണ്.