നൂറിലധികം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു

നൂറിലധികം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു

ഉദുമ: നാലാംവാതുക്കൽ ക്ലാസിക്ക് ആർട്സ് & സ്പോർട്സ് ക്ലബും, NASC നാലാംവാതുക്കൽ സംയുക്തമായി, നാലാംവതുക്കൽ കോളനി പ്രദേശത്തുള്ള നൂറോളം വരുന്ന പാവപെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.   ഉദുമ ഗ്രാമപഞ്ചായത്തു പ്രസിഡന്റ്  കെ. എ. മുഹമ്മദാലി സാഹിബ്‌ കൈമാറി കൊണ്ട് ഉദ്ഘാടനം  ചെയ്തു.
 ഗ്രാമപഞ്ചായത്തു അംഗംവും, ക്ലാസ്സിക്‌ ക്ലബ്‌ പ്രസിഡണ്ടുമായ  എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു, വാസു മങ്ങാട്, നാസ്‌ക് നാലാവതുക്കൽ ക്ലബ്‌ ഭാരവാഹികളായ സത്താർ മുക്കുന്നോത്, അബ്ദുൽ റഹിമാൻ, ഹാരിഫ്, ഹാരിസ്, അബ്ദുൽ കരീം, മുനീർ, അബ്ബാസ് പി, അഷ്‌റഫ്‌ മൊട്ടയിൽ,  ക്ലാസ്സിക്‌ ക്ലബ്‌,  ഭാരവാഹികളായ, വിജയൻ എൻ. പുരുഷോത്തമൻ, എൻ. വി, ഉദയകുമാർ, ജി. ഗിരീഷ്, എൻ. കെ, കമലാക്ഷൻ,
 എൻ. കെ. ഉദയൻ ബി, ബാലകൃഷ്ണൻ. കെ. ആർ, എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.