കോവിഡ് 19 : കാസർകോട് ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകളില്ല

LATEST UPDATES

6/recent/ticker-posts

കോവിഡ് 19 : കാസർകോട് ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകളില്ല



കാസർകോട്: ഇന്ന് (മെയ് രണ്ട്) ജില്ലയില്‍ പുതിയതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. 1764 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1734 പേരും ആശുപത്രികളില്‍ 30 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 510 സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി  എട്ട് പേരെ  ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള  210  പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. നിലവില്‍ ജില്ലയില്‍ ഏഴ് പോസിറ്റീവ്  കേസുകളാണ് ഉള്ളത്. ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ് 95.5% ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.coronacotnrolksd.in സന്ദര്‍ശിക്കാം.