അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് മടക്കി അയക്കുന്നതിന് വേണ്ടി ചെലവ് വരുന്ന തുകയുടെ ഒരു വിഹിതം ഏറ്റെടുക്കുവാൻ തയ്യാറാണെന്ന് ഹകീം കുന്നിൽ

അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് മടക്കി അയക്കുന്നതിന് വേണ്ടി ചെലവ് വരുന്ന തുകയുടെ ഒരു വിഹിതം ഏറ്റെടുക്കുവാൻ തയ്യാറാണെന്ന് ഹകീം കുന്നിൽ

കാസറഗോഡ്: കാസറഗോഡ് ജില്ലയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് മടക്കി അയക്കുന്നതിന് വേണ്ടി ചെലവ് വരുന്ന തുകയുടെ ഒരു വിഹിതം  ഏറ്റെടുക്കുവാൻ തയ്യാറാണെന്ന് കാസറഗോഡ് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹക്കീം കുന്നിൽ ജില്ലാ കളക്ടറെ അറിയിച്ചു. അഖിലേന്ത്യ കോൺ. കമ്മിറ്റി അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം.