മാണിക്കോത്ത് : മാണിക്കോത്ത് മഡിയൻ പ്രദേശത്ത് സമാധാനാന്തരീക്ഷം തകർക്കാൻ സി ഐ ടി യു പ്രവർത്തകർ ശ്രമിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി. പോലീസിന്റെ വിലക്കുകൾ ലംഘിച്ചുകൊണ്ട് മഡിയൻ ജങ്ഷനിൽ സി ഐ ടി യു പതാകയും തോരണങ്ങളും സ്ഥാപിക്കുകയും രാത്രിയുടെ മറവിൽ സി ഐ ടി യു പ്രവർത്തർ തന്നെ അവരുടെ പതാകയും മറ്റും നശിപ്പിക്കുകയും ചെയ്ത് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുവാൻ ശ്രമിക്കുകയും മുസ്ലിം ലീഗ് പ്രവർത്തകരെ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കുന്നതിന് വേണ്ടിയുള്ള ഗൂഡാലോചനയുമാണ് ഇതിന് പിന്നിൽ നടക്കുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി ആരോപിച്ചു . ഈ കോവിഡ് കാലത്തും അക്രമ രാഷ്ട്രീയവും വെറുപ്പിന്റെ പ്രതികാരവും തീർക്കുന്നതിൽ നിന്നും സി ഐ ടി യൂ പിറകോട്ടു പോകുന്നതാണ് നാട്ടിന്റെ സമാധാന അന്തരീക്ഷത്തിനു നല്ലതെന്ന് മാണിക്കോത്ത് ശാഖാ മുസ്ലിം യൂത്ത് ലീഗ് ഓർമ്മിപ്പിച്ചു. ഇത്തരം അക്രമത്തിനു കോപ്പ് കൂട്ടുന്ന സി ഐ ടി യൂ നിലപാടിനെതിരെ നാട്ടിലാകെ ശക്തമായ പ്രതിഷേധം ഉയരുകയാണെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു.