കാഞ്ഞങ്ങാട് : കോവിഡ് 19 കൊറോണയുടെ സാഹചര്യത്തിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചത് മൂലം തൊഴിലെടുക്കാനാവാതെ കഷ്ടപ്പെടുന്ന ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസം നൽകികൊണ്ട് മെയ് 5 സ്വതന്ത്ര തൊഴിലാളി യൂണിയൻ എസ് ടി യു 63 ആം സ്ഥാപക ദിനത്തിൽ മോട്ടോർ തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് ടൗൺ യൂണിറ്റിൻ്റെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു
എസ് ടി യു ദേശീയ കൗൺസിൽ അംഗം യൂനുസ് വടകര മുക്ക് മോട്ടോർ ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡൻ്റും യൂണിറ്റ് ട്രഷററുമായ കരീം മൂന്നാം മൈലിന് നൽകി കിറ്റ് വിതരണത്തിൻ്റെ ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഷുക്കൂർ ബാവാനഗർ , ജനറൽ സെക്രട്ടി റഷീദ് മുറിയനാവി ജോയിൻ സെക്രട്ടറി ബഷീർ അരയി , കെ പി ഫൈസൽ, അഷ്റഫ് കടിക്കാൽ, അഹമ്മദ് കുശാൽ നഗർ, കരീം പാലാട്ട് , എൻ പി നൗഷാദ് ആവിയിൽ മൻസൂർ കെ ഇല്യാസ് നഗർ തുടങ്ങിയവർ പങ്കെടുത്തു
യൂണിറ്റിലെ അർഹതപ്പെട്ട തൊഴിലാളികളുടെ വീട്ടിൽ പടിക്കൽ കിറ്റുകൾ എത്തിച്ച് നൽകിയത് തൊഴിലാളികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്